Monday, August 18, 2025

വൈദ്യുതി നിരക്ക് വർധന; എസ്.ഡി.പി.ഐ പുന്നയൂർ പഞ്ചായത്ത് കമ്മിറ്റി പന്തം കൊളുത്തി പ്രകടനം നടത്തി

പുന്നയൂർ: വൈദ്യുതി നിരക്ക് വർധനവിൽ പ്രതിഷേധിച്ച് എസ്.ഡി.പി.ഐ പുന്നയൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തം കൊളുത്തി പ്രകടനം നടത്തി. എടക്കഴിയൂർ തെക്കേമദ്രസ പരിസരത്ത് നിന്നും ആരംഭിച്ച പ്രകടനം പഞ്ചവടിയിൽ  സമാപിച്ചു. എസ്.ഡി.പി.ഐ പുന്നയൂർ പഞ്ചായത്ത് പ്രസിഡന്റ് അഷ്ക്കർ ഖാദിരിയ്യ  ഉദ്ഘാടനം ചെയ്തു. സെക്രട്ടറി എ.എം ഷാഫി, വെെസ് പ്രസിഡന്റ്  എം.എ അഹദ്, ഷാഫി കിഴക്കേത്തറ, ജോയിൻ്റ് സെക്രട്ടറി അഷ്ക്കർ എടക്കഴിയൂർ, ആർ.വി ആഷിഖ് എന്നിവർ നേതൃത്വം നൽകി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments