കടപ്പുറം: വൈദ്യുതി ചാർജ്ജ് വർദ്ധിപ്പിച്ചു ജനങ്ങളെ കൊള്ളയടിക്കുന്നു ഇടത് സർക്കാരിന്റെ തെറ്റായ നടപടിയിൽ പ്രതിഷേധിച്ചു കൊണ്ട് മുസ്‌ലിം യൂത്ത് ലീഗ് കടപ്പുറം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആറങ്ങാടിയിൽ നിന്നും പ്രതിഷേധ പ്രകടനം ആരംഭിച്ച് അഞ്ചങ്ങാടി സെൻ്ററിൽ സമാപിച്ചു. പ്രതിഷേധ പരിപാടി യൂത്ത് ലീഗ് ജില്ലാ ജനറൽ സെക്രട്ടറി നൗഷാദ് തെരുവത്ത് ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് കടപ്പുറം പഞ്ചായത്ത് പ്രസിഡന്റ് പി.എ അഷ്ക്കർ അലി അധ്യക്ഷത വഹിച്ചു.
മുസ്‌ലിം ലീഗ് പഞ്ചായത്ത് ജനറൽ സെക്രട്ടറി പി.എം മുജീബ് മുഖ്യപ്രഭാഷണം നടത്തി. മുസ്‌ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് പി.വി ഉമ്മർകുഞ്ഞി, യൂത്ത് ലീഗ് മണ്ഡലം പ്രസിഡന്റ് ടി.ആർ ഇബ്രാഹിം, മുസ്‌ലിം ലീഗ് മണ്ഡലം സെക്രട്ടറി വി.എം മനാഫ്, പഞ്ചായത്ത് ട്രഷറർ സൈദ്മുഹമ്മദ് പോക്കാക്കില്ലത്ത്, മുസ്‌ലിം ലീഗ് സംസ്ഥാന കൗൺസിലർ ആർ.കെ ഇസ്മായിൽ, കർഷകസംഘം ജില്ലാ പ്രസിഡന്റ് ആർ.എസ് മുഹമ്മദ്മോൻ, പ്രവാസി ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി ആർ.കെ ഷാഹു, കെ.എം.സി.സി നേതാക്കളായ വി.എം അക്ബർ, ശിഹാബ് ആശുപത്രിപ്പടി, എം.എസ്.എഫ് പഞ്ചായത്ത് ജനറൽ സെക്രട്ടറി ഷനാഹ് ഷറഫുദ്ദീൻ എന്നിവർ സംസാരിച്ചു. ആറങ്ങാടിയിൽ നിന്ന് ആരംഭിച്ച പ്രതിഷേധ പ്രകടനത്തിന് യൂത്ത് ലീഗ് നേതാക്കളായ റിയാസ് പൊന്നാക്കാരൻ, അലി പുളിഞ്ചോട്, റംഷാദ് കാട്ടിൽ, ഫൈസൽ ആശുപത്രിപ്പടി, ഷാജഹാൻ അഞ്ചങ്ങാടി, അഡ്വക്കറ്റ് മുഹമ്മദ് നാസിഫ്, ഷമീർ മുനക്കക്കടവ്, ഫക്രുദ്ദീൻ പുതിയങ്ങാടി, ഇബ്രാഹിം തൊട്ടാപ്പ്, ഷഫീർ ആശുപത്രിപ്പടി, നിഷാദ് പുതിയങ്ങാടി, ഫാസിൽ ചാലിൽ, ഷഹീർ കടവിൽ, റാഫി തൊട്ടാപ്പ് എന്നിവർ നേതൃത്വം നൽകി. യൂത്ത് ലീഗ് പഞ്ചായത്ത് ജനറൽ സെക്രട്ടറി അലി അഞ്ചങ്ങാടി സ്വാഗതവും ട്രഷറർ ഷബീർ പുതിയങ്ങാടി നന്ദിയും പറഞ്ഞു.