കടപ്പുറം: വൈദ്യുതി നിരക്ക് വർധിപ്പിച്ച പിണറായി സർക്കാരിന്റെ ജനദ്രോഹ നടപടികൾക്കെതിരെ കടപ്പുറം മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തം കൊളുത്തി പ്രകടനം നടത്തി. കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡൻ്റ് കെ.എം. ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് സെക്രട്ടറി ആച്ചി ബാബു അധ്യക്ഷത വഹിച്ചു. ബ്ലോക്ക് ഭാരവാഹികളായ പി. എ. നാസർ, ബൈജു തെക്കൻ, കെ. കെ. വേദുരാജ്, കർഷക കോൺഗ്രസ്സ് ജില്ല സെക്രട്ടറി സി. അബ്ദുൽ മജീദ്, മണ്ഡലം വൈസ് പ്രസിഡൻ്റ് അബ്ദുൽ റസാഖ്, മുഹമ്മദാലി, സക്കീർ ചാലിൽ, റഫീക്ക് കറുകമാട്, ആച്ചി അബ്ദു, ചാലിൽ അബ്ദുൽ അസീസ്, വല്ലങ്കി അസീസ്, വലീദ് തെരുവത്ത്, അലിമോൻ, പി. കെ.രവി , വലപ്പാട്ട് അബൂബക്കർ, എ. എസ്. അബ്ദു എന്നിവർ സംസാരിച്ചു.