തൃശൂർ: വൈദ്യുത നിരക്ക് വർധിപ്പിച്ചതിൽ പ്രതിഷേധിച്ച് കോൺഗ്രസ് വിൽവെട്ടം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു. വിൽവട്ടം മണ്ഡലം കോൺഗ്രസ് കമ്മിറ്റി വിയ്യൂർ കെഎസ്ഇബി ഓഫീസിലേക്ക് നടത്തിയ മാർച്ച് കെപിസിസി സെക്രട്ടറി ജോൺ ഡാനിയൽ ഉത്ഘാടനം ചെയ്തു. വൈദ്യുത നിരക്ക് രണ്ട് തവണയായി കൂട്ടിയെന്ന് പ്രഖ്യാപിച്ച ആദ്യ സർക്കാരാണ് കേരളത്തിലേതെന്ന് ജോൺ ഡാനിയൽ പറഞ്ഞു. ഈ വർഷവും വരുന്ന വർഷവും നിരക്ക് വർധന പ്രഖ്യാപിച്ചു കഴിഞ്ഞു. സാധാരണക്കാരുടെ ജീവിതഭാരം ഇരട്ടിയാക്കുന്നതാണ് നിരക്ക് വർധനയെന്നും അദ്ദേഹം പറഞ്ഞു. മണ്ഡലം പ്രസിഡന്റ് നിഖിൽ സതീശൻ അധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറിമാരായ എം. എസ്. ശിവരാമകൃഷ്ണൻ, പി. ശിവശങ്കരൻ, കൗൺസിലർ എൻ. എ.ഗോപകുമാർ, ബ്ലോക്ക് ഭാരവാഹികളായ ഇ. എം. ശിവൻ, കെ. എ. അനിൽകുമാർ, എം.എസ് രവീന്ദ്രൻ, വി. കെ. രാഹുലൻ, കെ. വി. ബൈജു, എ. കെ. രാധാകൃഷ്ണൻ, വി. ജയപ്രകാശ്, എം. പി. ഹരിദാസ്, സൗരാഗ്, മനോജ് മച്ചാട്, ഉണ്ണികൃഷ്ണൻ, സി. ഡി. ഫ്രാൻസിസ്, മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറി എം. സി ഗ്രേസി, രജനി സുബ്രമണ്യൻ എന്നിവർ നേതൃത്വം നൽകി.