ഏങ്ങണ്ടിയൂർ: അന്യായമായ വൈദ്യുതി ചാർജ് വർദ്ധനവിൽ പ്രതിഷേധിച്ച് ഏങ്ങണ്ടിയൂർ മണ്ഡലം കോൺഗ്രസ് കമ്മറ്റി പന്തം കൊളുത്തി പ്രതിഷേധ സദസ് സംഘടിപ്പിച്ചു. പൊക്കുളങ്ങര സെൻ്ററിൽ നടന്ന പ്രതിഷേധ സദസ് ജില്ലാ കോൺഗ്രസ് കമ്മറ്റി മെമ്പർ ഇർഷാദ് കെ. ചേറ്റുവ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് ഉണ്ണികൃഷ്ണൻ കാര്യാട്ട് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് ഭാരവാഹികളായ ഘോഷ് തുഷാര, ഒ.കെ പ്രൈസൺ, ദളിത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ധന്യ ചന്ദ്രൻ, പ്രവാസി കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻ്റ് ഫാറൂക്ക് യാറത്തിങ്കൽ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് കെ.പി പ്രലോഭ്, മണ്ഡലം കോൺഗ്രസ് വൈസ് പ്രസിഡൻ്റ് കെ.പി.ആർ പ്രതീപ്, ലത്തീഫ് കെട്ടുമ്മൽ എന്നിവർ സംസാരിച്ചു