Thursday, January 23, 2025

വൈദ്യുതി നിരക്ക് വർദ്ധന; കോൺഗ്രസ് പുന്നയൂർക്കുളം മണ്ഡലം കമ്മിറ്റി പ്രതിഷേധം സംഘടിപ്പിച്ചു 

പുന്നയൂർക്കുളം: വൈദ്യുതി നിരക്ക് കുത്തനെ കൂട്ടിയ പിണറായി സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് പുന്നയൂർക്കുളം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. ഡി.സി.സി. സെക്രട്ടറി എ.എം. അലാവുദ്ധീൻ ഉദ്ഘാടനം ചെയ്തു. പി.രാജൻ അധ്യക്ഷത  വഹിച്ചു. കുന്നത്തൂർ പാർട്ടി ഓഫീസിനു മുൻപിൽ നിന്നും ആരംഭിച്ച പ്രതിഷേധ പ്രകടനം ആൽത്തറ സെന്റർ ചുറ്റി കുന്നത്തൂരിൽ സമാപിച്ചു. പ്രതിഷേധ പരിപാടിക്ക്  ടിപ്പു ആറ്റുപ്പുറം, സലീൽ അറക്കൽ, കെ.പി ധർമ്മൻ, ടി.എം. പരീത്, യുത്ത് കോൺഗ്രസ്‌ മണ്ഡലം വൈസ് പ്രസിഡന്റ്‌ സജീൽ ബാവുണ്ണി, കുഞ്ഞുമൊയ്തു, ശംസു ചെറായി, മുഹമ്മദാലി, കബീർ തെങ്ങിൽ, ജമാൽ തൃപറ്റ്, ജോസ്, ഫാറൂഖ്, ചാലിൽ മൊയ്തുണ്ണി, ദേവാനന്ദൻ, നാസർ, അമീൻ, മൊയ്‌തീൻ, വി.കെ. സുലൈമാൻ, എ.സി. അഹമ്മദ് കുട്ടി തുടങ്ങിയവർ നേതൃത്വം നൽകി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments