ചാവക്കാട്: വൈദ്യുതി നിരക്ക് വർദ്ധിപ്പിച്ച പിണറായി സർക്കാരിൻ്റെ ജനദ്രോഹ നടപടിക്കെതിരെ ചാവക്കാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പന്തം കൊളുത്തി പ്രകടനം നടത്തി. ചാവക്കാട് മുനിസിപ്പൽ ചത്വരത്തിൽ നിന്നും ആരംഭിച്ച പ്രകടനം ടൗൺ ചുറ്റി ബസ് സ്റ്റാൻഡ് പരിസരത്ത് സമാപിച്ചു.
തുടർന്ന് മണ്ഡലം പ്രസിഡണ്ട് കെ.വി യൂസഫലി അധ്യക്ഷത വഹിച്ചു. പ്രതിഷേധ യോഗം ഗുരുവായൂർ നിയോജകമണ്ഡലം യുഡിഫ് കൺവീനർ കെ. വി ഷാനവാസ് ഉത്ഘാടനം ചെയ്തു. ടി എച്ച് റഹീം, ഷോബി ഫ്രാൻസിസ്, കെ.വി ലാജുദീൻ, കെ. എസ്. സന്ദീപ്, കെ.കെ ഹിരോഷ്, കെ.ഡി.പ്രശാന്ത്, സി. കെ ബാലകൃഷ്‌ണൻ, എ. കെ മുഹമ്മദാലി, ഷാജി കല്ലിങ്ങൽ, സി.പി കൃഷ്ണൻ, ഷുക്കൂർ കോനാരത്ത് എന്നിവർ സംസാരിച്ചു. പി. കെ ഷെക്കീർ, ഉമ്മർ പുന്ന, ഇസ്ഹാക്ക് മണത്തല, കെ.വി ഷംസുദ്ധീൻ, കെ എസ്.ദിലീപ്, സന്തോഷ് നാരായണൻ, എന്നിവർ പ്രതിഷേധ പ്രകടനത്തിന് നേതൃത്വം നൽകി.