കുന്നംകുളം: തൃശൂർ റവന്യൂ ജില്ലാ കലോത്സവത്തിൻ്റെ ഭാഗമായി കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി നടന്ന അറബിക് കലോത്സവം സമാപിച്ചു. ജനറൽ അറബി ഇനങ്ങൾ അടക്കം യു.പി, എച്ച്.എസ്, എച്ച്.എസ്.എസ് വിഭാഗങ്ങൾ ഉൾപ്പെടെ 37 ഇനങ്ങളിലാണ് മത്സരം നടന്നത്. ഹൈസ്കൂൾ വിഭാഗത്തിൽ 4 സബ് ജില്ലകൾ ഒന്നാം സ്ഥാനം പങ്കിട്ടു. ചാവക്കാട് വടക്കാഞ്ചേരി കുന്നംകുളം കൊടുങ്ങല്ലൂർ എന്നീ സബ് ജില്ലകൾ 95 പോയിന്റ് വീതം നേടിയാണ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. ചേർപ്പ്, മുല്ലശ്ശേരി സബ് ജില്ലകൾ രണ്ടാം സ്ഥാനവും തൃശ്ശൂർ വെസ്റ്റ് സബ് ജില്ല മൂന്നാം സ്ഥാനവും കരസ്ഥമാക്കി. യു.പി വിഭാഗത്തിൽ 8 സബ് ജില്ലകൾ ഒന്നാം സ്ഥാനം പങ്കിട്ടു. ചേർപ്പ്, കൊടുങ്ങല്ലൂർ, തൃശൂർ വെസ്റ്റ്, വടക്കാഞ്ചേരി, കുന്നംകുളം, ഇരിങ്ങാലക്കുട, വലപ്പാട്, ചാവക്കാട് എന്നീ സബ് ജില്ലകളാണ് ഒന്നാംസ്ഥാനം കരസ്ഥമാക്കിയത്. മുല്ലശ്ശേരി സബ് ജില്ല രണ്ടാം സ്ഥാനവും തൃശ്ശൂർ ഈസ്റ്റ് സബ് ജില്ല മൂന്നാം സ്ഥാനവും നേടി. മത്സരങ്ങൾ നിലവാരം പുലർത്തിയതായി കൺവീനർ അൻവർ മാസ്റ്റർ പറഞ്ഞു.