ചാവക്കാട്: വെൽഫെയർ പാർട്ടി ചാവക്കാട് മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡിസംബർ 6 പ്രതിഷേധ സംഗമം നടത്തി. മുതുവട്ടൂർ സെന്ററിൽ നടന്ന സംഗമം വെൽഫെയർ പാർട്ടി മണ്ഡലം പ്രസിഡന്റ് ഫൈസൽ ഉസ്‍മാൻ ഉദ്ഘാടനം ചെയ്തു. പ്രവാസി വെൽഫെയർ ജില്ലാ പ്രസിഡന്റ് അക്ബർ പെലേമ്പാട്ട് മുഖ്യപ്രഭാഷണം നടത്തി. മുനിസിപ്പൽ പ്രസിഡന്റ് റസാക്ക് ആലുംപടി അധ്യക്ഷത വഹിച്ചു. മുനിസിപ്പൽ സെക്രട്ടറി അബ്ദുൽസലാം മുതുവട്ടൂർ സ്വാഗതവും തിരുവത്ര യൂണിറ്റ് സെക്രട്ടറി അസീസ് നന്ദിയും പറഞ്ഞു.