ഗുരുവായൂർ: ദേവസ്വം ആശുപത്രിക്ക് സമീപം അവശനിലയിൽ കണ്ടെത്തിയ അജ്ഞാത മധ്യവയസ്കൻ മരിച്ചു. 65 വയസ്സ് പ്രായം തോന്നിക്കുന്നയാളണ് മരിച്ചത്. ഇന്നലെ വൈകീട്ട് നാലുമണിയോടെ ഇയാളെ അവശനിലയിൽ നിലയിൽ കണ്ടത്. ഗുരുവായൂർ ആംബുലൻസിൽ ചാവക്കാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിച്ചു. തുടർന്ന് മേൽനടപടികൾക്ക് ശേഷം മൃതദേഹം തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഇയാളെ കുറിച്ച് വിവരം ലഭിക്കുന്നവർ ഗുരുവായൂർ ടെമ്പിൾ പോലീസ് സ്റ്റേഷനിൽ
0487 – 2556362 എന്ന നമ്പറിലോ എസ്.ഐ ബിന്ദു രാജ് – 9526538694 എന്ന മൊബൈൽ നമ്പറിലോ വിവരം അറിയിക്കണം.