കൈപ്പമംഗലം: പെരിഞ്ഞനത്ത് കുഴിമന്തിയിൽ നിന്ന് ഭക്ഷ്യവിഷബാധയേറ്റ് വീട്ടമ്മ മരിച്ച സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. കുഴിമന്തി ഉണ്ടാക്കിയ വെസ്റ്റ് ബംഗാൾ സ്വദേശി മജ്ഹാർ ആലമിനേയാണ് കൈപ്പമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. ഇതോടെ ഈ കേസുമായി ബന്ധപ്പെട്ട് പിടിയിലായവരുടെ എണ്ണം മൂന്നായി. ഇക്കഴിഞ്ഞ മെയ് 23 ന് ആയിരുന്നു കേസിനാസ്പതമായ സംഭവം.
പെരിഞ്ഞനത്തെ സെയിൻ ഹോട്ടലിൽ നിന്നും കുഴിമന്തി കഴിച്ച വീട്ടമ്മയാണ് ഭക്ഷ്യവിഷബാധയേറ്റ് മരിച്ചത്.