ഗുരുവായൂർ: ഭാരതീയ ധർമ്മ പ്രചാര സഭയുടെയും പൈതൃകം ഗുരുവായൂരിന്റെയും സംയുക്താഭിമുഖ്യത്തിൽ ഡിസംബർ എട്ടിന് മഹാലക്ഷ്മി പൂജ പഠനം സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഞാറാഴ്ച വൈകീട്ട് നാലിന് ഗുരുവായൂർ രുഗ്മിണി റസിഡൻസി ഓഡിറ്റോറിയത്തിൽ മഹാലക്ഷ്മി പൂജ പഠനം നടക്കും. ജാതി ലിംഗ വർണ ഭേദമന്യേ എല്ലാവർക്കും പൂജ പഠിച്ചു ചെയ്യാം എന്ന ആശയത്തെ മുൻനിർത്തി ഭാരതീയ ധർമ്മ പ്രചാര സഭ ആചാര്യൻ ഡോ. ശ്രീനാഥ് കാരയാട്ടിന്റെ നേതൃത്വത്തിലാണ് പൂജ പഠനം നടക്കുന്നത്. ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോ. വി.കെ വിജയൻ ഉദ്ഘാടനംചെയ്യും. യജ്ഞത്തിൽ ഡോ.ലക്ഷ്മി ശങ്കർ പ്രഭാഷണം നടത്തും. അഡ്വ. രവിചങ്കത്ത് അദ്ധ്യക്ഷത വഹിക്കും. ഡോ.ശ്രീനാഥ് കാരയാട്ട്, ഡോ.സ്മിത, പി.എസ്. പ്രേമാനന്ദൻ തുടങ്ങിയവർ സംസാരിക്കും. മഹാലക്ഷ്മി പൂജ പഠിക്കാൻ ആഗ്രഹിക്കുന്നവർ 9946740874 എന്ന നമ്പറിൽ ബന്ധപ്പെടേണ്ടതാണ്. ഡോ.ശ്രീനാഥ് കാരയാട്ട്,അഡ്വ.രവി ചങ്കത്ത്, ഡോ.പി.എസ് സ്മിത, മിനി ബാലചന്ദ്രൻ, ശ്രീകുമാർ പി നായർ, മുരളി അകമ്പടി, രവി വട്ടരങ്ങത്ത്, ഹരിദാസ് മാമ്പുഴ, എ.കെ ദിവാകരൻ, ജി.എസ് അജിത്ത് തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.