Friday, January 24, 2025

റിട്ട. സി.ആർ.പി.എഫ് ചീഫ് ഡെപ്യൂട്ടി കമാൻഡൻ്റ് പി രാഘവൻ നായർക്ക് സ്നേഹാദരം നൽകി

ഗുരുവായൂർ: റിട്ട. സി.ആർ.പി.എഫ് ചീഫ് ഡെപ്യൂട്ടി കമാൻഡൻ്റും  തിരുവെങ്കിടം ക്ഷേത്ര മാനേജരുമായ പി രാഘവൻ നായർക്ക് തിരുവെങ്കിടം തട്ടകം ആഘോഷ സമിതിയുടെ നേതൃത്വത്തിൽ പൗരാവലിയും ക്ഷേത്ര  ജീവനക്കാരും മാതൃ സമിതിയും ചേർന്ന് സ്നേഹാദരം നൽകി. തിരുവെങ്കിടാചലപതി ക്ഷേത്രപരിസരത്ത് ചേർന്ന സമാദരണ സദസ്സ് ക്ഷേത്ര സമിതി പ്രസിഡണ്ട് ശശി വാറണാട്ട് ഉദ്ഘാടനം ചെയ്തു. നഗരസഭ വാർഡ്കൗൺസിലർ വി.കെ സുജിത്ത് മുഖ്യാതിഥിയായി.  മേൽശാന്തി കണ്ടകത്ത് ഭാസ്ക്കരൻ തിരുമേനി ഉപഹാര സമർപ്പണവും വെങ്കിടേശ്വര മേൽശാന്തി കെ.കൃഷ്ണകുമാർ തിരുമേനി പൊന്നാട സമർപ്പണവും നിർവഹിച്ചു. ക്ഷേത സമിതി വൈസ് പ്രസിഡണ്ട് സേതു തിരുവെങ്കിടം അദ്ധ്യക്ഷത വഹിച്ചു. കോ-ഓഡിനേറ്റർ ബാലൻ വാറണാട്ട് ആമുഖ പ്രസംഗവും ആചാര്യൻ രാമകൃഷ്ണൻ ഇളയത് മുഖ്യപ്രഭാഷണവും നടത്തി.ചന്ദ്രൻ ചങ്കത്ത് , ഹരി കൂടത്തിങ്കൽ,വിജയകുമാർ അകമ്പടി  ഉണ്ണികൃഷ്ണൻ കാഞ്ഞുള്ളി, പ്രബീഷ് തിരുവെങ്കിടം, രാജു പെരുവഴിക്കാട്ടിൽ, എം.ശങ്കരനാരായണൻ ,പി.ഗോപിനാഥൻ നായർ എന്നിവർ സംസാരിച്ചു. ആദരം ഏറ്റ് വാങ്ങി രാഘവൻ നായർ മറുപടി പ്രസംഗവും നടത്തി.ഹരി വടക്കൂട്ട്, ബാലൻ കോമരം, സുരേന്ദ്രൻ മൂത്തേടത്ത്, പി സിദ്ധാർത്ഥൻ, കെ. മണികണ്ഠൻ, പി.കെ വേണുഗോപാൽ, സി. സന്തോഷ്. എന്നിവർ നേതൃത്വം നൽകി. പി.രാഘവൻ നായർ 75ന്റെ നിറവിൽ എത്തിയതിൽ  വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ഉപഹാരങ്ങളും സമ്മാനങ്ങളും പൊന്നാട സമർപ്പണവും നടത്തി. പിറന്നാൾ സദ്യയുമുണ്ടായി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments