Thursday, January 23, 2025

പ്രവാസി വ്യവസായി ഗഫൂര്‍ ഹാജിയുടെ മരണം കൊലപാതകം; മന്ത്രവാദിനിയടക്കം നാലു പേര്‍ അറസ്റ്റില്‍, കവര്‍ന്നത് 596 പവന്‍

കാഞ്ഞങ്ങാട്: പ്രവാസി വ്യവസായി പൂച്ചക്കാട് എം സി ഗഫൂര്‍ ഹാജിയുടെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞു. ഗഫൂര്‍ ഹാജിയുടെ വീട്ടില്‍ മന്ത്രവാദം നടത്തിയ യുവതിയും ഭര്‍ത്താവും അടക്കം നാലു പേരെ പോലിസ് അറസ്റ്റ് ചെയ്തു. ഒന്നാം പ്രതി ഉബൈദ് (38), രണ്ടാം പ്രതിയും ഉബൈദിന്റെ ഭാര്യയുമായ മന്ത്രവാദിനിയെന്ന് അറിയപ്പെടുന്ന ശമീമ (38), മൂന്നാം പ്രതി അസ്‌നീഫ (34), നാലാം പ്രതി വിദ്യാനഗര്‍ പൊലീസ് സ്‌റ്റേഷന്‍ പരിധിയിലെ ആഇശ (40) എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്. സ്വർണ്ണം ഇരട്ടിച്ച് നൽകാമെന്ന് പറഞ്ഞ് അബ്ദുൽ ഗഫൂറിൻ്റെ വീട്ടിൽ വെച്ച് പ്രതികള്‍ മന്ത്രവാദം നടത്തിയെന്ന് പൊലീസ് കണ്ടെത്തി. സ്വർണ്ണം മുന്നിൽ വെച്ചായിരുന്നു മന്ത്രവാദം. ഈ സ്വർണ്ണം തിരിച്ച് നൽകേണ്ടി വരുമെന്ന് കരുതിയായിരുന്നു കൊലപാതകം. 596 പവൻ സ്വർണ്ണമാണ് മന്ത്രവാദ സംഘം തട്ടിയത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments