തൃശൂര്‍: പാലപ്പിളളിയില്‍ സെപ്റ്റിക് ടാങ്കില്‍ വീണ കാട്ടാനക്കുട്ടി ചരിഞ്ഞു. വരന്തരപ്പിള്ളി പഞ്ചായത്തിലെ പാലപ്പിള്ളി എലിക്കോട് ആദിവാസി നഗറിനുസമീപം റാഫി എന്നയാളുടെ ആളൊഴിഞ്ഞ പറമ്പിലെ സെപ്ടിക് ടാങ്കിലാണ് ആനക്കുട്ടി വീണത്. വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി നാല്മണിക്കൂറോളം രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും വിഫലമാവുകയായിരുന്നു. വ്യാഴാഴ്ച രാവിലെയാണ് ആനക്കുട്ടി വീണതായി നാട്ടുകാരുടെ ശ്രദ്ധയില്‍പെട്ടത്. വനത്തോട് ചേര്‍ന്നുള്ള ഈ മേഖലയില്‍ കാട്ടാനയിറങ്ങുന്നത് പതിവാണ്.
രക്ഷാപ്രവര്‍ത്തനം വിഫലം; സെപ്റ്റിക് ടാങ്കില്‍ വീണ കുട്ടിയാന ചരിഞ്ഞു
RELATED ARTICLES