Friday, January 24, 2025

ചാവക്കാട് കോടതി വളപ്പിലെ അനധികൃത തറപൊളിച്ചു മാറ്റണമെന്നാവശ്യപ്പെട്ട് പരാതി 

ചാവക്കാട്: കോടതി വളപ്പിലെ അനധികൃത തറപൊളിച്ചുമാറ്റണമെന്നാവശ്യപ്പെട്ട് ചാവക്കാട് പ്രതിപക്ഷ നേതാവ് കെ.വി സത്താർ പരാതി നൽകി. നഗരസഭ സെക്രട്ടറിക്കും ഹെൽത്ത് ഇൻസ്പെക്ടർക്കുമാണ് വാർഡ് കൗൺസിലർ കൂടിയായ സത്താർ പരാതി നൽകിയത്. നിയമം നടപ്പിലാക്കുന്നവർ തന്നെ നിയമ ലംഘനം നടത്തുന്നുവെന്നും നിർമ്മാണം നടന്നു കൊണ്ടിരിക്കുന്ന പുതിയ കോടതി സമുച്ചയത്തിന് നഗരസഭയുടെ കെട്ടിട നിർമ്മാണ അനുമതി ഇല്ലെന്നും പരാതിയിൽ ചൂണ്ടിക്കാട്ടി. 2 തവണ നഗരസഭയിൽ നിന്നും നോട്ടീസ് അയച്ചിട്ടും യാതൊരു വിലയും കൽപ്പിക്കാതെ അനധികൃത നിർമ്മാണം നടത്തുകയാണ്. കൊട്ടിടത്തിൽനിന്നുള്ള അഴുക്കു വെള്ളവും ഭക്ഷണ അവശിഷ്ടങ്ങളും കാനയിലേക്കാണ് ഒഴുക്കുന്നതെന്നും

പരിസരവാസികൾ ഇതുമൂലം വലിയ പ്രയാസമാണ് നേരിടുന്നതെന്നും സത്താർ പറഞ്ഞു. 

RELATED ARTICLES
- Advertisment -

Most Popular

Recent Comments