തൃശൂർ: പാലപ്പിള്ളി എനിക്കോട് ആദിവാസി നഗറിന് സമീപം കാട്ടാന സെപ്റ്റിക് ടാങ്കിൽ വീണു. ഇന്ന് പുലർച്ചെയാണ് സംഭവം. സ്വകാര്യ വെക്തിയുടെ ഉപയോഗശൂന്യമായ സെപ്റ്റിക് ടാങ്കിലാണ് ആന വീണത്. പാലപ്പിള്ളി വനപാലകർ സ്ഥലത്തെത്തി ആനയെ കരക്ക് കയറ്റാനുള്ള നടപടികൾ ആരംഭിച്ചു.