Saturday, April 12, 2025

തൃശൂർ റവന്യൂ ജില്ല സ്കൂൾ കലോത്സവം; ഔദ്യോഗിക ഉദ്ഘാടനത്തിന് ഇനി നിമിഷങ്ങൾ

കുന്നംകുളം: തൃശൂർ റവന്യൂ ജില്ല സ്കൂൾ കലോത്സവത്തിൻ്റെ ഔദ്യോഗിക ഉദ്ഘാടനത്തിന് ഇനി നിമിഷങ്ങൾ. നഗരസഭ ടൗൺഹാളിൽ രാവിലെ 9.30ന് വിദ്യാഭ്യാസ ഉപഡയറക്ടർ എ.കെ അജിതകുമാരി കലോത്സവത്തിന് പതാകയുയർത്തും. തുടർന്ന് മന്ത്രി ആർ ബിന്ദു കലോത്സവം ഉദ്ഘാടനം ചെയ്യും. ഗാനരചയിതാവ് റഫീക്ക് അഹമ്മദ് കലോത്സവസന്ദേശം നൽകും. എ.സി മൊയ്തീൻ എം.എൽ.എ. അധ്യക്ഷനാകും. സ്റ്റേജിതരമത്സരങ്ങളും ഹയർസെക്കൻഡറിയിലെ 20 ഇനങ്ങളും ചൊവ്വാഴ്ച പൂർത്തിയായിരുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments