ചാവക്കാട്: ചാവക്കാട് നഗരസഭ കേരളോത്സവത്തിന് തുടക്കമായി പഞ്ചവടി ബീച്ചിൽ നടന്ന ക്രിക്കറ്റ് മത്സരത്തിൽ ബ്ലെയ്സ് അയിനിപ്പുള്ളി ജേതാക്കളായി. വരും ദിവസങ്ങളിൽ ബാഡ്മിന്റൺ, കബഡി, ഫുട്ബോൾ, അത്‌ലറ്റിക്, പഞ്ചഗുസ്തി, ചെസ്സ്, വോളിബോൾ എന്നിവയും 14ന് കലാ മത്സരങ്ങളും നടക്കും. 32 ക്ലബ്ബുകൾ അണിനിരക്കുന്ന കേരളോത്സവത്തിൽ 700ലധികം മത്സരാർത്ഥികൾ പങ്കെടുക്കും. നഗരസഭ കൗൺസിലർമാർമാരായ കെ.വി ഷാനവാസ്, കെ.സി മണികണ്ഠൻ, യൂത്ത് കോഡിനേറ്റർ കെ.യു ജാബിർ, നഗരസഭ ഉദ്യോഗസ്ഥർ എന്നിവർ നേതൃത്വം നൽകി.