ഗുരുവായൂർ: വീണയിൽ സൗന്ദര രാജനും പുല്ലാങ്കുഴലിൽ ഡോ.പി.പത്മേഷ് പരശുരാമനും വയലിനിൽ ആറ്റുകാൽ ബാലസുബ്രഹ്മണ്യവും സംഗീത ലയ വിന്യാസം തീർത്തത് ചെമ്പൈ സംഗീതോത്സവ വേദിയിൽ വേറിട്ട അനുഭവമായി. ചെമ്പൈ സംഗീതോത്സവേദിയിലെ ഇന്നത്തെ അവസാന കച്ചേരി വീണാ-വേണു-വയലിൻ കച്ചേരിയായിരുന്നു. മൂവരുടെയും
വാദനത്തിലെ അനുപമമായ മികവ് കച്ചേരിക്ക് തികവേറ്റി. മൈസൂർ വാസുദേവാചാർ രചിച്ച ‘പ്രണമാമ്യഹം ശ്രീ ഗൗരീ സുതം’ എന്ന് തുടങ്ങുന്ന കീർത്താം ഗൗള രാഗത്തിൽ ആദിതാളത്തിൽ വായി ച്ചായിരുന്നു തുടക്കം.തുടർന്ന് സ്വാതി തിരുനാൾ കൃതിയായ ‘മാ മ പ സദാ ജനനി.. ‘കാനഡ രാഗത്തിൽ വായിച്ചു. രൂപക താളമായിരുന്നു.ചെമ്പൈക്ക് നാദം നിലപ്പോൾ എന്ന ഗാനവും വായിച്ചു.
വീണ-വേണു-വയലിൻ കച്ചേരിക്ക് ചങ്ങനാശ്ശേരി ജയൻ മൃദംഗത്തിലും പെരുകാവ് പി.എൽ സുധീർ ഘടത്തിലും പക്കമേളമൊരുക്കി.