Wednesday, December 4, 2024

പ്രസവത്തില്‍ കുഞ്ഞിന്റെ ചലനശേഷി നഷ്ടമായി; ഡോക്ടര്‍ക്കെതിരെ കേസെടുത്തു

ആലപ്പുഴ: പ്രസവത്തില്‍ കുഞ്ഞിന്റെ ചലനശേഷി നഷ്ടമായ സംഭവത്തില്‍ ഡോക്ടര്‍ക്കെതിരെ കേസെടുത്തു. ആലപ്പുഴ സര്‍ക്കാര്‍ വനിതാ-ശിശു ആശുപത്രിയിലെ ഡോ. പുഷ്പയ്‌ക്കെതിരെയാണ് കേസ്. ആലപ്പുഴ സ്വദേശികളായ വിഷ്ണു-ജയലക്ഷ്മി ദമ്പതികളാണ് സംഭവത്തില്‍ പോലീസില്‍ പരാതി നല്‍കിയത്.
ഡോക്ടറുടെ പിഴവ് കുഞ്ഞിന്റെ വലതുകൈയുടെ ചലനശേഷി നഷ്ടമാക്കിയെന്നാണ് കേസ്. ആലപ്പുഴയില്‍ ഗുരുതര വൈകല്യങ്ങളുമായി കുഞ്ഞ് പിറന്ന കേസിലും ഡോക്ടര്‍ പുഷ്പ പ്രതിയാണ്. ആലപ്പുഴ സൗത്ത് പോലീസാണ് കേസെടുത്തത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments