വടക്കേക്കാട്: ഐ.സി.എ ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാർത്ഥികൾക്കായി സ്കൂൾ ക്വിസ് ക്ലബ്ബും എൻ.എസ്.എസ് യൂണിറ്റും സംയുക്തമായി സജ്ജമാക്കിയ ഓപ്പൺ റീഡേഴ്സ് ഹവൻ ഹയർസെക്കൻണ്ടറി സ്കൂൾ കൺവീനർ കെ.വി അബ്ദു ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻ്റ് ഹസ്സൻ തെക്കേപാട്ടയിൽ അധ്യക്ഷത വഹിച്ചു ഐ.സി.എ ഹയർ സെക്കൻണ്ടറി പ്രിൻസിപ്പാൾ ഒ മുഹമ്മദാലി, വൈസ് പ്രിൻസിപ്പാൾ ഫാത്തിമ കമാൽ, എൻ.എസ്.എസ് വളണ്ടിയർ ഷിഹാസ് ഹുസൈൻ, സ്കൂൾ ലീഡർ ആമിനാ നൗറിൻ തുടങ്ങിയവർ പങ്കെടുത്തു. റുബ്ന ടീച്ചർ സ്വാഗതം പറഞ്ഞു.