ഗുരുവായൂർ: ആസ്വാദകർക്ക് രാഗാലാപന മാധുര്യം പകർന്ന് അപൂർവ്വ സഹോദരിമാരുടെ സംഗീതകച്ചേരി. ചെമ്പൈ സംഗീതോത്സവത്തിൻ്റെ എട്ടാം ദിവസത്തെ ആദ്യത്തെ വിശേഷാൽ കച്ചേരിയായിരുന്നു അപൂർവ്വ സഹോദരിമാരുടേത്. സഹോദരിമാരായ അനാഹിതയും അപൂർവ്വയുമാണ് കച്ചേരി അവതരിപ്പിച്ചത്. ദീക്ഷിതർ കൃതിയായ ‘സന്താനഗോപാലകൃഷ്ണം’ എന്ന് തുടങ്ങുന്ന കീർത്തനം കമാസ് രാഗത്തിൽ രൂപക താളത്തിൽ ആലപിച്ചായിരുന്നു തുടക്കം. ഇടപ്പള്ളി എ അജിത് കുമാർ വയലിനിലും അർജുൻ ഗണേഷ് മൃദംഗത്തിലും ഷിനു ഗോപിനാഥ് ഘടത്തിലും പക്കമേളമൊരുക്കി.