ചാവക്കാട്: ജില്ല ട്രഷറി ഓഫീസർ എൻ താഹിറ സർവീസിൽ നിന്ന് വിരമിച്ചു. ചാവക്കാട് വൈലത്തൂർ സ്വദേശിനിയാണ്. താഹിറക്ക് കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷന്റെ ജില്ല നേതാക്കൾ ചേർന്ന് യാത്രയയപ്പ് നൽകി. 1991 ലാണ് ട്രഷറി സർവീസിൽ പ്രവേശിച്ചത്. തൃശൂർ, ഇരിങ്ങാലക്കുട ജില്ല ട്രഷറികളിലും ചാവക്കാട്, കുന്നംകുളം, മണലൂർ, തൃശൂർ, പൊന്നാനി സബ് ട്രഷറികളിലും ജോലി ചെയ്തിട്ടുണ്ട്. പ്രധാന അധ്യാപകനായി വിര മിച്ച സലിം കുമാറാണ് ഭർത്താവ്. ഡി.ആർ.ഡി.ഓയിൽ ശാസ്ത്രജ്ഞ തസ്നി മകളാണ്.