അരിമ്പൂർ: വെള്ളം നിറഞ്ഞു കിടക്കുന്ന ഇറിഗേഷൻ മെയിൻ ചാൽ കനത്ത മഴയിൽ പുള്ള് റോഡിലൂടെ കവിഞ്ഞൊഴുകി വാരിയം പടവിലെ നെൽകൃഷി വെള്ളത്തിൽ മുങ്ങിയ സാഹചര്യത്തിൽ പ്രശ്ന പരിഹാരമാവശ്യപ്പെട്ട് കർഷകർ റോഡ് ഉപരോധിച്ചു. കേരള കർഷക സംഘം മണലൂർ ഏരിയ എക്സിക്യൂട്ടീവ് അംഗം ഓമന അശോകൻ റോഡ് ഉപരോധം ഉദ്ഘാടനം ചെയ്തു. പടവ് സെക്രട്ടറി കെ.കെ അശോകൻ അധ്യക്ഷനായി. വാർഡ് അംഗം കെ രാഗേഷ്, ടി.വി വിദ്യാധരൻ തുടങ്ങിയവർ സംസാരിച്ചു. എസ്.ഐ ടി അഭിലാഷ്, സിവിൽ പൊലീസ് ഒഫീസർമാരായ എസ് ശ്രീജിത്ത്, ജി ഷാജി, എസ് ദേവദാസ്, പി.വി പ്രവീൺ, എസ് കിഷോർ, കെ.യു ഷാജഹാൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ അന്തിക്കാട് പൊലീസെത്തി സമരക്കാരെ നീക്കം ചെയ്ത് ഗതാഗതം പുന:സ്ഥാപിച്ചു.