Wednesday, December 4, 2024

അകമലയിൽ കാട്ടാനക്കൂട്ടം വീട്ടുവളപ്പിലെ കൃഷി നശിപ്പിച്ചു

വടക്കാഞ്ചേരി: അകമലയിൽ വീട്ടുവളപ്പിൽ എത്തിയ കാട്ടാനക്കൂട്ടം വ്യാപകമായി കൃഷി നശിപ്പിച്ചു. അകല ചക്യാർകുന്ന് മേഖലയിലാണ്  കാട്ടാനകൾ ഏറെ നാശം വിതച്ചത്. അതേസമയം പുരയിടത്തിലെത്തിയ   കാട്ടാനയുടെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. ഇന്ന് പുലർച്ചെ രണ്ടരയോടെ ആയിരുന്നു സംഭവം.പ്രദേശവാസി ജയന്റെ പുരയിടത്തിന് ചുറ്റുമുള്ള കമ്പിവേലി തകർത്താണ് കാട്ടാനക്കൂട്ടം വീട്ടുവളപ്പിൽ കയറിയത്.  പറമ്പിൽ കയറിയ കാട്ടാന  തെങ്ങും, കവുങ്ങിൻ തൈകളും വാഴകളും നശിപ്പിച്ചു. സമീപത്തെ നെൽപ്പാടത്തെ നെൽച്ചെടികളും വ്യാപകമായി നശിപ്പിച്ചിട്ടുണ്ട്. ഒന്നര മാസങ്ങൾക്ക് മുൻപ് ഇതേ മേഖലയിലെ പൂക്കുന്നത്ത് ബാബുവിന് നേരെ പാഞ്ഞടുത്ത കാട്ടാന ഏറെ ഭീതി പടർത്തിയിരുന്നു. അടിക്കടി അകമല മേഖലയിൽ കാട്ടാനകളിറങ്ങി ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നതും, കാർഷിക വിളകൾ നശിപ്പിക്കുന്നതും പ്രദേശത്തെ ജനങ്ങളുടെ സ്വെര്യ ജീവിതം വഴിമുട്ടിച്ചിരിക്കുകയാണ്.സർക്കാർ പ്രഖ്യാപിച്ച സൗര തൂക്കുവേലി അടിയന്തിരമായി സ്ഥാപിച്ചില്ലെങ്കിൽ പ്രദേശത്ത് വലിയ ദുരന്തങ്ങൾ ഉണ്ട് ഉണ്ടായേക്കാം എന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments