പുന്നയൂർക്കുളം: ആൽത്തറ സെന്ററിൽ ബൈക്ക് അപകടം. കാൽനടയാത്രക്കാരനെ ബൈക്കിടിച്ചു. കാൽനടയാത്രക്കാരനും ബൈക്ക് യാത്രികനും പരിക്കേറ്റു. പുന്നയൂർക്കുളം കുണ്ടനി സ്വദേശി ഇമ്പ്രങ്ങാട്ടയിൽ വീട്ടിൽ ജയരാജൻ(72), ബൈക്ക് യാത്രക്കാരൻ പൊന്നാനി പനമ്പാട് സ്വദേശി പനമുക്കിൽ വീട്ടിൽ സുമേഷ്(42) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെ ആറുമണിയോടെയായിരുന്നു അപകടം. പരിക്കേറ്റവരെ വൈലത്തൂർ ആക്ട്സ് ആംബുലൻസ് പ്രവർത്തകർ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.