പാവറട്ടി: ശക്തമായ മഴയെ തുടർന്ന് ഇടിയഞ്ചിറ താത്കാലിക വളയം ബണ്ടിൻ്റെ പെട്ടിക്കഴ ഭാഗം തകർന്നു. കഴിഞ്ഞാഴ്ച നിർമ്മാണം പൂർത്തീകരിച്ച ഇടിയഞ്ചിറ റെഗുലേറ്ററിന്റെ താത്കാലിക വളയം ബണ്ട് പൊട്ടിച്ച് കഴിഞ്ഞ ദിവസം വെള്ളം ഒഴുക്കി കളഞ്ഞിരുന്നു. കനാലിൽ ഒഴുക്ക് ശക്തമായതോടെ ബണ്ട് കവിഞ്ഞ് വെള്ളം ഒഴുകിയതോടെയാണ് പെട്ടിക്കഴ ഭാഗം തകർന്നത്. മഴയിൽ എളവള്ളി, മുല്ലശേരി, വെങ്കിടങ്ങ് പ്രദേശങ്ങൾ വെള്ളക്കെട്ട് രൂക്ഷമായതോടെയാണ് ബണ്ട് പൊട്ടിച്ചത്. ബണ്ട് തകർന്നതോടെ കർഷകർ ആശങ്കയിലായി. 18 ലക്ഷം രൂപ ചെലവിട്ടാണ് ജലസേചന വകുപ്പിന്റെ നേതൃത്വത്തിൽ താൽക്കാലിക വളയം ബണ്ട് നിർമ്മിച്ചത്. 100 മീറ്റർ നീളത്തിലും 4 മീറ്റർ വീതിയിലുമാണ് നിർമാണം.