Wednesday, December 4, 2024

പെട്രോൾ നിറച്ച ബക്കറ്റുമായി പദ്മരാജൻ കാത്തുനിന്നു; ശേഷം നിർവികാരനായി സ്റ്റേഷനിലെത്തി എല്ലാം വിവരിച്ചു

കൊല്ലം: ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്തിയശേഷം ഓട്ടോറിക്ഷ വിളിച്ച് കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷനില്‍ എത്തിയ പദ്മരാജന്‍ നിര്‍വികാരനായിരുന്നു. പോലീസുകാര്‍ക്കു മുന്നില്‍ എല്ലാം താനാണ് ചെയ്തതെന്ന് അയാള്‍ പറഞ്ഞു. ഇരുവരും തമ്മിലുണ്ടായ തര്‍ക്കവും കച്ചവടത്തിലെ പങ്കാളിയുമായുള്ള അടുപ്പം സംബന്ധിച്ച വഴക്കുമെല്ലാം അക്കമിട്ടു നിരത്തി. ഭാര്യയുടെ ബേക്കറിയില്‍ പങ്കാളിയായ യുവാവ് തന്നെ മര്‍ദിച്ചു പരിക്കേല്‍പ്പിച്ച കാല്‍ കാട്ടിക്കൊടുത്തു.
കൊലപ്പെടുത്താന്‍ തീരുമാനിച്ചുറപ്പിച്ചാണ് പ്രതി എത്തിയതെന്ന് പോലീസ് പറഞ്ഞു. വേഗത്തില്‍ ഒഴിച്ച് കത്തിക്കാനുള്ള സൗകര്യത്തിനാണ് വലിയ വാ വട്ടമുള്ള ബക്കറ്റില്‍ പെട്രോള്‍ കരുതിയതെന്ന് പോലീസ് പറഞ്ഞു. കാറിലിരുന്നുതന്നെ ഭാര്യയിരുന്ന കാറിലേക്ക് പെട്രോള്‍ ഒഴിക്കുകയായിരുന്നു.

കൊട്ടിയത്തെ പെട്രോള്‍ പമ്പിലെത്തി മൂന്നുലിറ്റര്‍ പെട്രോള്‍ കന്നാസില്‍ വാങ്ങി. തഴുത്തലയിലെ വീട്ടിലെത്തിയ പദ്മരാജന്‍ സ്റ്റീല്‍ ബക്കറ്റിലേക്ക് ഒഴിച്ചു. തുടര്‍ന്ന് പെട്രോള്‍ നിറച്ച ബക്കറ്റ് വാനിലാക്കിയശേഷം അനില കാറില്‍ വരുന്നതും നോക്കി ചെമ്മാന്‍മുക്കിനു സമീപം കാത്തുകിടന്നു. കൈയില്‍ കരുതിയിരുന്ന ലൈറ്റര്‍ ഉപയോഗിച്ചാണ് തീകൊളുത്തിയത്.

അനിലയുടെ ബേക്കറിയില്‍ പങ്കാളിത്തമുള്ള കടപ്പാക്കട കുന്നേല്‍മുക്ക് സ്വദേശിയായ യുവാവ് പിന്നാലെ ബൈക്കിലെത്തിയിരുന്നെന്നും പോലീസ് സംശയിക്കുന്നു. ഇയാളെയും വിശദമായി ചോദ്യംചെയ്തുവരികയാണ്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments