ഗുരുവായൂർ: സംഗീത സംവിധായകൻ ശരത്തിന്റെ വിശേഷാൽ കച്ചേരി ആസ്വാദകർക്ക് നവ്യാനുഭവമായി. ചെമ്പൈ സംഗീതോത്സവ വേദിയിൽ ഏഴാം ദിവസമാണ് ശരത്തിന്റെ വിശേഷാൽക്കച്ചേരി ആസ്വാദകരെ ഹൃദ്യമാക്കിയത്. ‘കൃഷ്ണാ നീ ബേഗനേ ബാരോ’, ‘പ്രണാദോസ്മി ഗുരുവായൂപുരേശം’, ‘ഒരു നോക്കു കണ്ടു മടങ്ങി ‘ എന്നീ ഗാനങ്ങളാൽ സംഗീത സദസ്സ് അമൃദമായി. ആനന്ദ് ജയറാം വയലിനിലും നാജിൽ അരുൾ മൃദംഗത്തിലും ആറ്റിങ്ങൽ മധു ഘടത്തിലും നെയ്യാറ്റിൻകര കൃഷ്ണൻ മുഖർശംഖിലും പക്കമേളം ഒരുക്കി.
പ്രമുഖ കർണാടക സംഗീതജ്ഞനായിരുന്ന ഡോ.എം.ബാല മുരളി കൃഷ്ണയുടെ ശിഷ്യനാണ് ശരത്ത്. മലയാളം, തമിഴ് തെലുങ്ക് തുടങ്ങിയ ഭാഷകളിലെ ചലച്ചിത്ര ഗാനശാഖയിൽ നിരവധി സൂപ്പർ ഹിറ്റ് ഗാനങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. 2011ലെ മികച്ച സംഗീത സംവിധായകനുള്ള സംസ്ഥാന അവാർഡ്,’ഭാവയാമി’ എന്ന പാട്ടിന് മികച്ച പിന്നണി ഗായകനുള്ള സംസ്ഥാന അവാർഡ് തുടങ്ങി നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. പ്രമുഖ ചലച്ചിത്ര ഗായിക വൈക്കം വിജയലക്ഷ്മി സംഗീതാർച്ചന നടത്തി.