Saturday, April 19, 2025

നാട്ടിക പഞ്ചായത്തിന് മുന്നിൽ തൊഴിലുറപ്പ് തൊഴിലാളികൾ  പ്രതിഷേധ കൂട്ടധർണ്ണ നടത്തി

നാട്ടിക: തൊഴിലുറപ്പ് തൊഴിലാളികളുടെ കൂലി വെട്ടി കുറച്ച് തൊഴിലിടങ്ങളിൽ തൊഴിലാളികളെ ചൂഷണം ചെയ്യുന്ന നാട്ടിക പഞ്ചായത്തിന്റെ തെറ്റായ നയത്തിനെതിരെ  കോൺഗ്രസ് നാട്ടിക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നാട്ടിക പഞ്ചായത്തിന് മുന്നിൽ തൊഴിലുറപ്പ് തൊഴിലാളികൾ  പ്രതിഷേധ കൂട്ടധർണ്ണ നടത്തി. ഡി.സി.സി  ജനറൽ സെക്രട്ടറി കെ ദിലീപ് കുമാർ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ്‌ നാട്ടിക മണ്ഡലം പ്രസിഡന്റ്‌ പി എം സിദ്ദിഖ് അധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി അനിൽ പുളിക്കൽ മുഖ്യ പ്രഭാഷണം നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറി  വി ആർ വിജയൻ,സി ജി അജിത് കുമാർ, എ എൻ സിദ്ധപ്രസാദ്, ടി വി ഷൈൻ, സി എസ് മണികണ്ഠൻ,ശ്രീദേവി മാധവൻ, പി സി മണികണ്ഠൻ,ജീജ ശിവൻ,മധു അന്തിക്കാട്ട് കെ വി സുകുമാരൻ,രഹന ബിനീഷ്,പി സി ജയപാലൻ, ബാബു പനക്കൽ എന്നിവർ സംസാരിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments