ചാവക്കാട്: കടപ്പുറം ഇരട്ടപ്പുഴ ഉദയ വായനശാല സുവര്‍ണ്ണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി ജില്ലാതല ഷട്ടില്‍ ടൂര്‍ണ്ണമെന്‍റ് സംഘടിപ്പിച്ചു. ചാവക്കാട് മണത്തല കണ്ണാട്ട് ബാഡ്മിന്‍റന്‍ അക്കാദമിയില്‍ നടന്ന ജില്ലാതല ഷട്ടില്‍ ടൂര്‍ണ്ണമെന്റിൽ 32 ടീമുകള്‍ പങ്കെടുത്തു. ഫൈനലില്‍ ഗുരുവായൂർ പിന്‍റോ-അഭിലാഷ് സഖ്യത്തെ തോല്പിച്ച് വടക്കേക്കാട് ഫവാസ്-ഫാസില്‍ സഖ്യം ജേതാക്കളായി. ടൂര്‍ണ്ണമെന്‍റിലെ മികച്ച കളിക്കാരനായി കൗമാരതാരം അശ്വിന്‍ കൈപ്പറമ്പ് തിരഞ്ഞെടുക്കപ്പെട്ടു. കടപ്പുറം പഞ്ചായത്ത് മെമ്പര്‍ പ്രസന്ന ചന്ദ്രന്‍ ജേതാക്കള്‍ക്ക് ട്രോഫിയും ക്യാഷ് അവാര്‍ഡും വിതരണം ചെയ്തു. ജില്ല ലൈബ്രറി കൗണ്‍സില്‍ അംഗം എം.എസ് പ്രകാശന്‍, ഉദയ വായനശാല പ്രസിഡന്‍റ് ആച്ചി ബാബു, ഉദയ വായനശാല സെക്രട്ടറി വലീദ് തെരുവത്ത്, ഉദയ വായനശാല മുന്‍ പ്രസിഡന്‍റ് നളിനാക്ഷന്‍ ഇരട്ടപ്പുഴ, വായനശാല വൈസ് പ്രസിഡന്‍റ് സതീഭായി, ജോയിന്‍റ് സെക്രട്ടറി സുബൈര്‍ ചക്കര, എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം സുബിതന്‍ ആലുങ്ങല്‍, മുസ്തഫ കണ്ണാട്ട്, ഷാനവാസ്, സനൂപ്, നജീബ്, നാഥന്‍ എന്നിവര്‍ സംസാരിച്ചു.