ചാവക്കാട്: ചാവക്കാട് മുനിസിപ്പൽ പ്രവാസി ക്ഷേമ സഹകരണ സംഘത്തിന്റെ അഞ്ചാമത് വാർഷിക പൊതു യോഗം സംഘടിപ്പിച്ചു. നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് ഉദ്ഘാടനം ചെയ്തു. പ്രവാസി ക്ഷേമ സഹകരണ സംഘം മുനിസിപ്പൽ പ്രസിഡന്റ് എം.എ അബ്‌ദുൾ റസാഖ് അധ്യക്ഷത വഹിച്ചു. കേരള പ്രവാസി സംഘം ജില്ല പ്രസിഡന്റ് അഷ്‌റഫ് ഹാജി, പ്രവാസി സംഘം ജില്ല എക്സിക്യൂട്ടീവ് അംഗം ശാലിനി രാമകൃഷ്ണൻ, ഭരണ സമിതി അംഗങ്ങൾ, സംഘത്തിന്റെ എ ക്ലാസ്സ് സഹകാരികൾ എന്നിവർ പങ്കെടുത്തു. സംഘം സെക്രട്ടറി ഷീന മനോജ് റിപ്പോർട്ടും 2024-2025 കരട് ബഡ്ജറ്റും അവതരിപ്പിച്ചു. പുതിയ പ്രവാസി സംരംഭങ്ങൾ ആരംഭിക്കുന്നതിനുള്ള ആശയങ്ങളും സംഘത്തിന്റെ ഭാവി പ്രവർത്തനങ്ങളും യോഗത്തിൽ ചർച്ച ചെയ്തു. പത്മനാഭൻ തിരുവത്ര, അബ്‌ദുൾ റഹ്മാൻ, പി.കെ രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.സംഘം വൈസ് പ്രസിഡന്റ് ടി.പി അബ്‌ദുൾ കരീം സ്വാഗതവും അബ്‌ദുൾ കലാം നന്ദിയും പറഞ്ഞു.