കുന്നംകുളം: നാളെ മുതൽ കുന്നംകുളത്ത് നടക്കുന്ന തൃശൂർ റവന്യൂ ജില്ലാ കലോത്സവത്തിന്റെ മീഡിയ റൂം ഉദ്ഘാടനം ചെയ്തു. കുന്നംകുളം ഗവ.മോഡൽ ബോയ്സ് എച്ച്.എസ്.എസിൽ നടന്ന ചടങ്ങിൽ പ്രസ്ക്ലബ് പ്രസിഡണ്ട് ജോസ് മാളിയേക്കൽ ഉദ്ഘാടനം നിർവഹിച്ചു. നഗരസഭാ കൗൺസിലറും മീഡിയാ കമ്മിറ്റി ചെയർമാനുമായ ഷാജി ആലിക്കൽ അധ്യക്ഷനായിരുന്നു. നഗരസഭാ കൗൺസിലർമാരായ മിനി മോൻസി, ബിജു സി ബേബി, തൃശൂർ വിദ്യാഭ്യാസ ഉപഡയറക്ടർ അജിതകുമാരി എ കെ , മീഡിയ കമ്മിറ്റി കൺവീനർ കിറ്റൊ പി ടി , വൈസ് ചെയർമാൻ നീൽ ടോം, ജോ. കൺവീനർ ജീസൺ കാക്കശ്ശേരി, ഹയർ സെക്കണ്ടറി പ്രിൻസിപ്പൽ റസിയ പി ഐ, ഹെഡ്മിസ്ട്രസ് ഡാർളിമോൾ ഐസക് , വി എച്ച് എസ് സി പ്രിൻസിപ്പൽ വിജയലക്ഷ്മി എന്നിവർ സംസാരിച്ചു. വിവിധ സംഘടനാ പ്രതിനിധികളും മാധ്യമ പ്രവർത്തകരും ചടങ്ങിൽ സംബന്ധിച്ചു. മീഡിയ പ്രവർത്തകർക്കുള്ള ഐഡന്റിറ്റി കാർഡ് വിതരണ ഉദ്ഘാടനം മുതിർന്ന മാധ്യമ പ്രവർത്തകൻ ഇ എ ജയപ്രകാശിന് നൽകിക്കൊണ്ട് തൃശൂർ വിദ്യാഭ്യാസ ഉപഡയറക്ടർ അജിതകുമാരി എ കെ നിർവ്വഹിച്ചു. കലോത്സവ പരിപാടികൾ തൽസമയം പൊതുജനങ്ങളിലേയ്ക്ക് എത്തിക്കുന്നതിനായി വിപുലമായ സജ്ജീകരണങ്ങളാണ് മാധ്യമങ്ങളുടെ സഹായത്തോടെ മീഡിയ കമ്മിറ്റി ഒരുക്കുന്നത്. കലോത്സവത്തിന്റെ ഭാഗമായി പൊതുജനങ്ങൾക്കായി ഫോട്ടോഗ്രാഫി മത്സരവും മീഡിയ കമ്മിറ്റി സംഘടിപ്പിച്ചിട്ടുണ്ട്. മത്സര ഇനങ്ങളിൽ വിജയികളായ കുട്ടികളുടെ ഫോട്ടോ എടുക്കുന്നതിനും മീഡിയകളുടെ പ്രവർത്തനങ്ങൾക്കുമായി കുന്നംകുളം ഗവ.മോഡൽ ബോയ്സ് എച്ച് എസ് എസിൽ മീഡിയ പവലിയനും ഒരുക്കിയിട്ടുണ്ട്. കലോത്സവം ഡിസംബർ ഏഴിന് സമാപിക്കും.
ചാവക്കാട് ഉപജില്ലാ സ്കൂൾ കലോത്സവം