ചാവക്കാട്: ചാവക്കാട് ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ വിജയികളെ പുത്തൻകടപ്പുറം ഇ.എം.എസ് നഗർ യുവജന കലാ സാംസ്‌കാരിക വേദി അനുമോദിച്ചു. ഉറുദു ഗസൽ ആലാപനത്തിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടിയ ചാവക്കാട് എം.ആർ.ആർ.എം എച്ച്.എസ്.എസ് വിദ്യാർത്ഥി കെ.എച്ച് ഹന്ന, അറബിക് പദ്യം ചൊല്ലലിൽ എ ഗ്രേഡ് നേടിയ ഒരുമനയൂർ ഐ.ഡി.സി സ്കൂൾ വിദ്യാർത്ഥി മുഹയുദ്ദീൻ മിഖ്ദാദ് എന്നിവരേയാണ് അനുമോദിച്ചത്. യുവജന കലാ സാംസ്‌കാരിക വേദി സെക്രട്ടറി ടി.എം ഷഫീക്, പ്രസിഡന്റ് സി.എം നൗഷാദ്, അംഗങ്ങളായ എ.എൻ നിമിൽ, ടി.എം റഫീഖ്, പേള ഇഖ്ബാൽ എന്നിവർ വിദ്യാർത്ഥികളുടെ വീട്ടിലെത്തി അനുമോദനം നൽകി.