ചാവക്കാട്: കുഴഞ്ഞുവീണ് ചികിത്സയിലിരിക്കെ എഞ്ചിനീയറിങ് വിദ്യാർത്ഥി മരിച്ചു. മണത്തല ബേബി റോഡ് തത്വമസി ക്ലബിനടുത്ത് പൊന്നരശ്ശേരി ഗോപിയുടെ മകൻ ജീവൻ (19) ആണ് മരിച്ചത്. വെള്ളിയാഴ്ച്ച വീട്ടിൽ വെച്ച് കുഴഞ്ഞ് വീണ ജീവനെ സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററിൽ പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. ഇരിങ്ങാലക്കുട യൂണിവേഴ്സൽ എഞ്ചിനീയറിങ് കോളേജ് വിദ്യാർത്ഥിയാണ്. മാതാവ്: സ്മിത. സംസ്കാരം ഇന്ന് (തിങ്കൾ) ഉച്ചക്ക് രണ്ടിന് നടക്കും.