ഗുരുവായൂർ: ചെമ്പൈ സംഗീതോത്സവത്തിന്റെ അഭിമാന സുവർണ ജൂബിലിവർഷത്തിൽ തന്നെ സംഗീത കുലപതി ചെമ്പൈ വൈദ്യനാഥ ഭാഗവതർക്ക് ഗുരുവായൂർ ദേവസ്വം ഭരണസമിതി മുൻകൈയെടുത്ത് ഗുരുവായൂരിൽ സ്മാരക പ്രതിമ സ്ഥാപിക്കണമെന്ന് തിരുവെങ്കിടം പാനയോഗം വാർഷിക സമ്മേളനം ആവശ്യപ്പെട്ടു. മമ്മിയൂർ സെന്ററിൽ കൃഷ്ണ വിഹാറിൽ ചേർന്ന വാർഷിക യോഗം പാനയോഗം പ്രസിഡണ്ട് ശശി വാറണാട്ട് ഉത്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ എടവന അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ഗുരുവായൂർ ജയപ്രകാശ് വിഷയാവതരണം നർവ്വഹിച്ചു. ബാലൻ വാറണാട്ട് ആമുഖപ്രസംഗം നടത്തി. പാനയോഗത്തിൻെറ പുതിയ ഭാരവാഹികളായി പ്രസിഡന്റ് ശശി വാറണാട്ട്, വൈസ് പ്രസിഡന്റ് മാർ ഉണ്ണികൃഷ്ണൻ എടവന ,ഷൺമുഖൻ തെച്ചിയിൽ, ജനറൽ സെക്രട്ടറി ഗുരുവായൂർ ജയപ്രകാശ്, സെക്രട്ടറിമാർ ഇ.ദേവീദാസൻ, മുരളി അകമ്പടി, ഖജാൻജി പ്രീത എടവന, കോഡിനേറ്റർ ബാലൻ വാറണാട്ട് എന്നിവരെ തിരഞ്ഞെടുത്തു. സബ് കമ്മിറ്റി ചെയർമാൻമാരായി പ്രഭാകരൻ മൂത്തേടത്ത് ഇ ഹരികൃഷ്ണൻ, രാജു കോക്കൂർ, മോഹനൻ കുന്നത്തൂർ, വത്സല നാരായണൻ, ഇ ഭാരതി എന്നിവരേയും യോഗം തിരഞ്ഞെടുത്തു.