Tuesday, December 3, 2024

യുവതിയുടെ ആത്മഹത്യ; യുവാവിനെ ഗുരുവായൂർ പോലീസ് അറസ്റ്റ് ചെയ്തു

ഗുരുവായൂർ: യുവതി ആത്മഹത്യാ ചെയ്ത സംഭവുമായി ബന്ധപ്പെട്ട് കാരണക്കാരനായ യുവാവിനെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി ഗുരുവായൂർ പോലീസ് അറസ്റ്റ് ചെയ്തു. യുവതിയുടെ സുഹൃത്തും മുൻകാല സഹ പ്രവർത്തകനുമായ പത്തനംതിട്ട ഏറത്തു വില്ലേജിൽ പുതുശ്ശേരി ഭാഗം കൈലാസം വീട്ടിൽ അതുലി(25)നെയാണ് ഗുരുവായൂർ ഇൻസ്‌പെക്ടർ എസ്.എച്ച്.ഒ എസ് പ്രേമാനന്ദകൃഷ്ണന്റെ നിർദേശത്തെ തുടർന്ന് സബ് ഇൻസ്‌പെക്ടർ ശരത് സോമൻ അറസ്റ്റ് ചെയ്തത്. പ്രതിക്ക് സുഹൃത്തായ യുവതിയുടെ പെരുമാറ്റത്തിലുള്ള സംശയം മൂലം മരണത്തിനു മുൻപുള്ള ദിവസങ്ങളിൽ യുവതിയെ മർദിച്ചതായി പോലീസ് അന്വേഷണത്തിൽ തെളിഞ്ഞു. യുവതിയുടെ ശരീരത്തിൽ ധാരാളം മുറിവുകളുണ്ടായിരുന്നു. യുവതിയുടെ ഇൻക്വസ്റ്റിലും പോസ്റ്റ്മോർട്ടം പരിശോധനയിലും മർദ്ദനമേറ്റതായി പോലീസിനും ഡോക്ടർക്കും തോന്നിയ സംശയത്തെ തുടർന്ന് ഗുരുവായൂർ അസിസ്റ്റന്റ് പോലീസ് കമ്മിഷണർ കെ. എം ബിജുവിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന യുവാവ് അറസ്റ്റിലായത്.  അന്വേഷണ സംഘത്തിൽ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർമാരായ വിപിൻ, വഹാബ്, അജന്ത, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ കൃഷ്ണപ്രസാദ്‌, വി.പി സുമേഷ് എന്നിവരും പുതിയ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments