പുന്നയൂർക്കുളം: ബി.ജെ.പി പുന്നയൂർകുളം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ.ടി ജയകൃഷ്‌ണൻ മാസ്റ്റർ ബലിദാന ദിനം ആചരിച്ചു. പുഷ്പാർച്ചനയും അനുസ്‌മരണവും നടത്തി. പുന്നയൂർക്കുളം പഞ്ചായത്ത് പ്രസിഡന്റ് ടി.കെ ലക്ഷ്മണൻ, ജനറൽ സെക്രട്ടറി കെ.ഡി ബാബു, ബി.ജെ.പി ഗുരുവായൂർ മണ്ഡലം വൈസ് പ്രസിഡൻ്റ് ഷാജി തൃപ്പറ്റ്, മണ്ഡലം സെക്രട്ടറി സീന സുരേഷ്, യുവമോർച്ച ജില്ലാ വൈസ് പ്രസിഡൻ്റ് ഗോകുൽ അശോകൻ, മഹിളാ മോർച്ച ജില്ലാ വൈസ് ശാന്തി സതീശൻ, യുവമോർച്ച ഗുരുവായൂർ മണ്ഡലം പ്രസിഡന്റ് കിരൺ ബാലചന്ദ്രൻ, പ്രബുലൻ തുടങ്ങി ജില്ലാ, മണ്ഡലം നേതാക്കൾ പങ്കെടുത്തു.
ഏകാദശി ഉദയാസ്തമന പൂജ; ഗുരുവായൂരിൽ ഹിന്ദു ഐക്യവേദി വിശദീകരണ യോഗം സംഘടിപ്പിച്ചു