Wednesday, December 4, 2024

പുന്ന വിശ്വഹിന്ദു പരിഷത്ത് മാതൃസമിതി കുടുംബ സംഗമം നടത്തി

ചാവക്കാട്: പുന്ന വിശ്വഹിന്ദു പരിഷത്ത് മാതൃസമിതിയുടെ ആഭിമുഖ്യത്തിൽ കുടുംബ സംഗമം നടത്തി. ദീപോജ്വലനത്തോടുകൂടി ആരംഭിച്ച പരിപാടിയിൽ സ്വാമി ശങ്കര വിശ്വാനന്ദ സരസ്വതി, ഹരിഹരൻ മാസ്റ്റർ, സ്വാമി ശങ്കരാനന്ദ സരസ്വതിയുടെ ശിഷ്യൻ അജയ് എന്നിവർ പ്രഭാഷണം നടത്തി. ഗീതാ വിനോദ് സ്വാഗതവും ചാന്ദിനി രവീന്ദ്രൻ നന്ദിയും പറഞ്ഞു. പി.എസ് രവീന്ദ്രൻ, വേണുഗോപാൽ കരിപ്പോട്ട്, പി വിനോദ്, എം.എസ് ഷിജു, ദിവാകരൻ, സി.കെ മനോജ്, ബാബു, ബാലസുബ്രഹ്മണ്യൻ, ചാണശ്ശേരി സുനിൽകുമാർ, രാജലക്ഷ്മി, പ്രേമ കുളിയത്ത്, നളിനി ശിവരാമൻ എന്നിവർ നേതൃത്വം നൽകി. സൗപർണിക പ്രാർത്ഥനയും ആര്യ ബാബു സുഭാഷിതവും  ജിത ജ്യോതി വ്യക്തിഗീതവും ആലപിച്ചു. തുടർന്ന് അന്ന ദാനവും ഉണ്ടായി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments