കടപ്പുറം: ബ്ലാങ്ങാട് നന്മ കലാ കായിക സാംസ്‌കാരിക സമിതിയുടെ 15-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി നൂറിൽ പരം റംബൂട്ടാൻ തൈകൾ വിതരണം ചെയ്തു. ഹിലാൽ പൂന്തിരുത്തി നന്മ ക്ലബിന് നൽകിയ റംബൂട്ടാൻ തൈകളാണ് സൗജന്യമായി വിതരണം ചെയ്തത്. കടപ്പുറം പഞ്ചായത്ത് കൃഷി ഓഫീസർ അനഘ ഉണ്ണികൃഷ്ണൻ നന്മ മെമ്പർ ആരിഫ് ചേർക്കലിന് റംബൂട്ടാൻ തൈകൾ നൽകി വിതരണോദ്ഘാടനം നിർവ്വഹിച്ചു. നന്മ പ്രസിഡന്റ് പി.വി അക്ബർ, വൈസ് പ്രസിഡന്റ് കെ.വി ആരിഫ്, ജോയിന്റ് സെക്രട്ടറി കെ.വി ജഹാംഗീർ, ട്രഷറർ വി.എസ് മുഹമ്മദ് മുസ്തഫ, എക്സിക്യൂട്ടീവ് അംഗങ്ങളായ പി.വി മുഹമ്മദ് ഇക്ബാൽ, കെ.എ അനസ് തുടങ്ങിയവർ നേതൃത്വം നൽകി.