Saturday, April 12, 2025

വീടിനു മുകളിലേക്ക് ലോറി മറിഞ്ഞു; കെട്ടിടം പൂർണമായും തകർന്നു, 4 പേർക്ക് പരിക്ക്

പത്തനംതിട്ട: പന്തളം കൂരമ്പാലയിൽ നിയന്ത്രണം വിട്ട ലോറി വീടിനു മുകളിലേക്ക് മറിഞ്ഞ് അപകടം. നാലുപേർക്ക് പരിക്കേറ്റു. കൂരമ്പാല പത്തിയിൽ പിടിയിൽ ആശാൻ തുണ്ടിൽ കിഴക്കേതിൽ ഗൗരിയുടെ വീടിനു മുകളിലേക്കാണ് ലോറി മറിഞ്ഞത്. രാജേഷ്, ദീപ, മീനാക്ഷി, മീര എന്നിവരാണ് വീട്ടിലുണ്ടായിരുന്നത്. വീട് പൂർണമായും തകർന്നു. പരിക്കേറ്റവരെ അടൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ 5.45നായിരുന്നു അപകടം. ലോറി ഡ്രൈവർക്കും ക്ലീനർക്കും പരുക്കേറ്റു. തിരുവനന്തപുരം ഭാഗത്തേക്ക് കാലിത്തീറ്റയുമായി പോവുകയായിരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. ഡ്രൈവർ ഉറങ്ങിയപ്പോയതാവും അപകടകാരണമെന്നാണ് പൊലീസ് പറയുന്നത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments