Saturday, April 12, 2025

ചെമ്പൈ സംഗീതോത്സവം; കീബോർഡിൽ നാദലയം തീർത്ത് ‘കീ ബോർഡ്  ബ്രദേഴ്സ്’

ഗുരുവായൂർ: ചെമ്പൈ സംഗീതോത്സവ വേദിയിൽ കീബോർഡിൽ നാദലയം തീർത്ത് ‘കീ ബോർഡ്  ബ്രദേഴ്സ്’. ആർ അർജുൻ സാംബശിവനും അനുജൻ ആർ നാരായണനുമാണ് ചെമ്പൈ സംഗീതോത്സവത്തിൻ്റെ മൂന്നാം ദിവസം കീ ബോർഡ് കച്ചേരിയിലൂടെ സംഗീതാസ്വാദകർക്ക് വേറിട്ട അനുഭവം സമ്മാനിച്ചത്. വന്ദേഹം ജഗത് വല്ലഭം എന്ന് തുടങ്ങുന്ന  അന്നമാചാര്യ കൃതി ഹംസധ്വനി രാഗത്തിൽ വായിച്ചായിരുന്നു കീബോർഡ് കച്ചേരി തുടങ്ങിയത്. തുടർന്ന് സ്വാതി തിരുനാൾ കൃതിയായ പരിപാലയമാം    രീതി ഗൗള രാഗത്തിൽ രൂപക താളത്തിൽ വായിച്ചു. പിന്നീട് ശ്രീകൃഷ്ണ ഭജമാനസ എന്ന ദീക്ഷിതർ കൃതി തോഡി രാഗത്തിൽ വായിച്ചു. അർജുൻ സാംബശിവൻ, ആർ നാരായണൻ സഹോദരങ്ങൾക്ക്

കണ്ട ദേവി വിജയരാഘവൻ വയലിനിലും ഗുരുവായൂർ സനോജ് മൃദംഗത്തിലും , വൈക്കം ഗോപാലകൃഷ്ണൻ ഘടത്തിലും പക്കമേളമൊരുക്കി. സംഗീത  കലാകാരൻമാർക്കുള്ള ദേവസ്വം ഉപഹാരം ചെയർമാൻ ഡോ. വി.കെ വിജയനും  ചെമ്പൈ സംഗീതോത്സവ സബ് കമ്മറ്റി കൺവീനറും ഭരണ സമിതി അംഗവുമായ കെ.പി.വിശ്വനാഥൻ എന്നിവർ ചേർന്ന് സമ്മാനിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments