Friday, November 29, 2024

ഒരുമനയൂർ ഗ്രാമപഞ്ചായത്തിൽ കുട്ടികളുടെ ഹരിത സഭ സംഘടിപ്പിച്ചു

ഒരുമനയൂർ: മാലിന്യമുക്ത നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി ഒരുമനയൂർ ഗ്രാമപഞ്ചായത്തിൽ കുട്ടികളുടെ ഹരിത സഭ സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ്  വിജിത സന്തോഷ് ഉദ്ഘാടനം ചെയ്തു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ  കെ എച്ച് കയ്യുമ്മു ടീച്ചറുടെ അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഇ.ടി ഫിലോമിന സ്വാഗതം ആശംസിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ  കെ.വി രവീന്ദ്രൻ റിപ്പോർട്ട് അവലോകനം നടത്തി. മെമ്പർമാരായ കെ.ജെ ചാക്കോ, നഷ്‌റ മുഹമ്മദ്‌, ആരിഫ ജൂഫൈർ എന്നിവർ പങ്കെടുത്തു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി ആർ ശശികുമാർ, അസിസ്റ്റന്റ് സെക്രട്ടറി  ജി ജറുസൺ, ഐ.ആർ.ടി.സി കോഡിനേറ്റർ വി.ആർ സുനിത എന്നിവർ നേതൃത്വം നൽകി. മാലിന്യനിർമാർജന പ്രവർത്തനങ്ങളിൽ കുട്ടികളുടെ പങ്കാളിത്തം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയാണ് പഞ്ചായത്തിൽ കുട്ടികളുടെ ഹരിത സഭ സംഘടിപ്പിച്ചത്. സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ് വിദ്യാലയങ്ങളിൽ നിന്നായി 150 ഓളം കുട്ടികൾ പങ്കെടുത്തു. ഓരോ വിദ്യാലയത്തിൽ നിന്നുള്ള വിദ്യാർത്ഥി പ്രതിനിധികൾ  ഹരിത റിപ്പോർട്ട് അവതരിപ്പിക്കുകയും ഒരു വർഷത്തെ പ്രവർത്തനം അവലോകനം നടത്തുകയും ചെയ്തു. വിദ്യാർത്ഥികൾ നിയന്ത്രിച്ച പാനലാണ് ചർച്ചകളിൽ പങ്കെടുത്തത്. ഹരിതസഭയിൽ പങ്കെടുത്ത വിദ്യാലയങ്ങൾക്കും കുട്ടികൾക്കും പഞ്ചായത്ത് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments