Friday, April 4, 2025

കാർ കണ്ടെയ്നർ ലോറിയിലിടിച്ച് കാർ യാത്രക്കാരന് ഗുരുതര പരിക്ക്

തൃശൂർ: ദേശീയപാത കൊടകര പേരാമ്പ്ര പെട്രോൾ പമ്പിന് സമീപം നിയന്ത്രണം വിട്ട കാർ കണ്ടെയ്നർ ലോറിയിലിടിച്ച് കാർ യാത്രക്കാരന് ഗുരുതരമായി പരിക്കേറ്റു. പാലക്കാട് പാരിശ്ശേരി മനിക്കശ്ശേരി ചെപ്പപറമ്പിൽ വീട്ടിൽ വിഷ്ണു ദാസ(36)നാണ് പരിക്കേറ്റത്. എറണാകുളത്ത് നിന്ന് കോയമ്പത്തൂരിലേക്ക് പോവുകയായിരുന്ന ലോറിയുടെ പുറകിലിടിച്ചാണ് അപകടം. ഇന്ന് പുലർച്ചെ 1 മണിയോടെയായിരുന്നു അപകടം. ചാലക്കുടിയിൽ നിന്ന് ഫയർഫോഴ്സെത്തി കാർ വെട്ടി പൊളിച്ചാണ് കാറിനുള്ളിൽ കുടുങ്ങിയ വിഷ്ണുദാസനെ പുറത്തെടുത്തത്. തലക്ക് പരിക്കേറ്റ ഇയാളെ  ചാലക്കുടി സെൻ്റ് ജെയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

RELATED ARTICLES
- Advertisment -

Most Popular

Recent Comments