Friday, November 29, 2024

പിതാവും ഒന്നരവയസ്സുള്ള മകളും തീവണ്ടിതട്ടി മരിച്ച നിലയിൽ

ആലപ്പുഴ: പിതാവിനെയും ഒന്നരവയസ്സുള്ള മകളെയും തീവണ്ടിതട്ടി മരിച്ചനിലയിൽ കണ്ടെത്തി. ഭാര്യയുടെ വീടായ കാഞ്ഞിരംചിറ വാർഡിൽ കുരിശിങ്കൽ വീട്ടിൽ താമസിക്കുന്ന വഴിച്ചേരി വാർഡിൽ വൈക്കത്തുപറമ്പിൽ ഔസേഫ് ദേവസ്യ (അനീഷ്-38), മകൾ എഡ്ന എന്നിവരാണു മരിച്ചത്.
വ്യാഴാഴ്ച രാത്രി 8.15-ഓടെ എറണാകുളം-കായംകുളം പാസഞ്ചറാണു തട്ടിയത്. ഭാര്യ: സ്നേഹ. മകൻ: ഏതൻ. മൃതദേഹം ജനറൽ ആശുപത്രിയിലേക്കു മാറ്റി. സംഭവത്തിൽ നോർത്ത് പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments