പുന്നയൂർക്കുളം: പുന്നയൂർക്കുളം ഗ്രാമപഞ്ചായത്തിൽ കുട്ടികളുടെ ഹരിത സഭ സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജാസ്മിൻ ഷഹീർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബിന്ദു ടീച്ചർ അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ആലത്തയിൽ മൂസ, ഹാജറ, തുടങ്ങി പഞ്ചായത്ത് മെമ്പർമാരും വിവിധ സ്കൂളുകളിൽ നിന്ന് എത്തിയ അധ്യാപകരും സംസാരിച്ചു. പഞ്ചായത്ത് സെക്രട്ടറി ആർ.എസ് ശ്രീലത സ്വാഗതവും അസിസ്റ്റന്റ് സെക്രട്ടറി പി.കെ ശോഭന നന്ദിയും പറഞ്ഞു. പുന്നയൂർക്കുളം പഞ്ചായത്തിലെ 13 സ്കൂളുകളിൽ നിന്നായി കുട്ടികളുടെ നേതൃത്വത്തിൽ റിപ്പോർട്ടുകളും ബോധവൽക്കരണ വീഡിയോ ഡോക്യുമെന്ററികളും ഹരിത സഭയിൽ അവതരിപ്പിച്ചു. പരിപാടികളിൽ പങ്കെടുത്ത മുഴുവൻ വിദ്യാർത്ഥികൾക്കും സർട്ടിഫിക്കറ്റും സ്കൂളിന് ട്രോഫിയും അനുമോദന പത്രവും സമ്മാനിച്ചു. ഐ.ആർ.ടി.സി കോഡിനേറ്റർ ബബിത, ആർ.ജി.എസ്.എ തീമെറ്റിക് എക്സ്പെർട്ട് ആൻസി പി ആന്റോ, ബ്ലോക്ക് കോഡിനേറ്റർ ആർ ശാന്തി കൃഷ്ണ, ഹരിത കർമ്മ സേനാംഗങ്ങളായ എം.സി ബിബിദ, ബിന്ദുവിജയൻ തുടങ്ങിയവർ നേതൃത്വം നൽകി. പുന്നയൂർക്കുളം പഞ്ചായത്ത് ഹരിത മിഷൻ അംബാസഡർ കടിക്കാട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് തഫ്സീറിനെ ചടങ്ങിൽ ആദരിച്ചു.
ചാവക്കാട് ഉപജില്ലാ സ്കൂൾ കലോത്സവം