Thursday, November 28, 2024

കുഴിമന്തി കഴിച്ച് ഭക്ഷ്യവിഷബാധ; പെരിഞ്ഞനത്ത് ഹോട്ടൽ നടത്തിപ്പുകാരായ രണ്ടു പേർ അറസ്റ്റിൽ

കൈപ്പമംഗലാ: പെരിഞ്ഞനത്ത്  ഹോട്ടലിൽ നിന്നും കുഴിമന്തി കഴിച്ചതിനെ തുടർന്ന് ഭക്ഷ്യവിഷബാധയേറ്റ് വീട്ടമ്മ മരിച്ച സംഭവത്തിൽ ഹോട്ടൽ നടത്തിപ്പുകാരായ രണ്ടു പേർ അറസ്റ്റിൽ. സെയിൻ ഹോട്ടൽ നടത്തിപ്പുകാരായ കയ്പമംഗലം സ്വദേശി ചമ്മിണിയിൽ വീട്ടിൽ  റഫീക്ക് (51), കാട്ടൂർ പൊഞ്ഞനം സ്വദേശി ചിറക്കുഴി വീട്ടിൽ അസ്ഫീർ (44) എന്നിവരെണ് കയ്പമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ മെയ് 25ന് ആയിരുന്നു കേസിനാസ്പദമായ സംഭവം. പെരിഞ്ഞനം കുറ്റിലക്കടവ് രായംമരക്കാർ വീട്ടിൽ ഉസൈബയാണ് വിഷബാധയേറ്റ് മരിച്ചത്. 250 ഓളം പേർക്കാണ് അന്ന് ഭക്ഷ്യവിഷബാധയേറ്റത്. സംഭവത്തിനുശേഷം പോലീസും ആരോഗ്യവിഭാഗവും ചേർന്ന് ഹോട്ടൽ അടപ്പിക്കുകയും നടത്തിപ്പുകാർക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു.  മുൻകൂർ ജാമ്യത്തിന് ശ്രമിച്ച പ്രതികളോട് അന്വേഷണ ഉദ്യോഗസ്ഥർ മുൻപാകെ കീഴടങ്ങാൻ കോടതി  നിർദേശിക്കുകയായിരുന്നു. ഇത് പ്രകാരം രണ്ട് പേരും കയ്പമംഗലം പോലീസിൽ കീഴടങ്ങുകയായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ രണ്ട് പേരെയും കോടതി റിമാന്റ് ചെയ്തു.

ചാവക്കാട് ഉപജില്ല സ്കൂൾ കലോത്സവം

RELATED ARTICLES
- Advertisment -

Most Popular

Recent Comments