പുന്നയൂർ: സി.പി.എം പുന്നയൂർ നോർത്ത് ലോക്കൽ സമ്മേളനം സമാപിച്ചു. പ്രതിനിധി സമ്മേളനം ജില്ല കമ്മറ്റി അംഗം ടി.വി ഹരിദാസൻ ഉദ്ഘാടനം ചെയ്തു. എൻ.കെ അക്ബർ എം.എൽ.എ, ഏരിയ സെക്രട്ടറി ടി.ടി ശിവദാസൻ, എം.ആർ രാധാകൃഷ്ണൻ, ഷീജ പ്രശാന്ത്, എ.എച്ച് അക്ബർ, ടി.വി സുരേന്ദ്രൻ എന്നിവർ സംസാരിച്ചു. പ്രതിനിധി സമ്മേളനത്തിൽ 13 അംഗ ലോക്കൽ കമ്മിറ്റിയെ തെരഞ്ഞെടുത്തു. ലോക്കൽ സെക്രട്ടറിയായി വി സമീർ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. എടക്കര മിനി സെന്ററിൽ നിന്ന് വാദ്യ മേളത്തിന്റെ അകമ്പടിയോടുകൂടി റെഡ് വളണ്ടിയർ മാർച്ച് പ്രകടനവും നടത്തിയാണ് പൊതുസമ്മേളനം ആരംഭിച്ചത്. ലോക്കൽ കമ്മിറ്റി അംഗം വിശ്വനാഥൻ മാസ്റ്റർ സ്വാഗതം പറഞ്ഞു. പുന്നയൂർ നോർത്ത് ലോക്കൽ വി സമീർ അധ്യക്ഷത വഹിച്ചു. സി.പി.എം ചാവക്കാട് ഏരിയ സെക്രട്ടറി ടി.ടി ശിവദാസൻ ഉദ്ഘാടനം ചെയ്തു. സി ജംഷീദ് അലി മുഖ്യപ്രഭാഷണം നടത്തി. എൻ.കെ ഗോപി, എം.എ വഹാബ്, ടി.വി സുരേന്ദ്രൻ, സുഹറ ബക്കർ, വി.കെ ഇർഷാദ്, സലീന നാസർ, ജിസ്ന ലത്തീഫ് തുടങ്ങിയവർ സംസാരിച്ചു.