Saturday, April 12, 2025

എടക്കഴിയൂർ ആറ്റക്കോയ തങ്ങളുടെ 27-ാം മത് ആണ്ട് നേർച്ചക്ക് തുടക്കമായി

ചാവക്കാട്: എടക്കഴിയൂർ സയ്യിദ് മുഹമ്മദ് ആറ്റക്കോയ തങ്ങളുടെ 27-ാം മത് ആണ്ട് നേർച്ചക്ക് തുടക്കമായി. മഖാമിലെ കൂട്ടപ്രാത്ഥനയോടെയാണ് നേർച്ചക്ക് തുടക്കമായത്. മഹല്ല് ഖത്തീബ് അരിമ്പ്ര മുഹമ്മദ് ദാരിമി ഉദ്ഘാടനം ചെയ്തു. മഹല്ല് പ്രസിഡണ്ട് ആർ.വി മുഹമ്മദ് കുട്ടി ഹാജി അദ്യക്ഷത വഹിച്ചു. അബൂബക്കർ ഹുദവി മുണ്ടം പറമ്പ് മുഖ്യപ്രഭാഷണം നടത്തി.  മുദരീസ്സ്  താജുദ്ധീൻ അഹ്സനി പ്രാത്ഥനക്ക് നേതൃത്വം നൽകി. ജനറൽ സെക്രട്ടറി കെ വി മൊയ്തുട്ടിഹാജി സ്വാഗതം പറഞ്ഞു. നാളെ (വ്യാഴം) സയ്യിദ് ഒ.എം മുഹമ്മദലി ശിഹാബ് തങ്ങൾ നിസ്സാമി മേലാറ്റൂരും വെള്ളിയാഴ്ച ലുഖ്മാനുൽ ഹഖീം സഖാഫി പുല്ലാറയും മുഖ്യ പ്രഭാഷണം നടത്തും. സമാപനത്തിൽ സയ്യിദ് ശിഹാബുദ്ധീൻ ബുഖാരി തങ്ങൾ പ്രാത്ഥനക്ക് നേതൃത്വം നൽകും. ഞായറാഴ്ച രാവിലെ മുതൽ 12 മണിവരെ അന്നദാനം ഉണ്ടാകുമെന്ന് ആണ്ട് നേർച്ച ചെയർമാൻ നാസ്സർ കല്ലിങ്ങൾ, കൺവീനർ കെ.വി മൊയ്തുണ്ണി എന്നിവർ അറിയിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments